Msone Official
Photo
Caramelo (2025)
കാരമെലോ (2025)
ഫ്രെഡി ഫ്രാൻസിസ്
പ്രവീൺ അടൂർ
🐶ജോണർ: കോമഡി, ഡ്രാമ, ഫാമിലി
ജീവിതം തന്നെ മാറ്റിമറിക്കാൻ പോന്ന സ്വാധീനങ്ങൾ തീർത്തും അപ്രതീക്ഷിതമായ ബന്ധങ്ങളിൽ നിന്നാവും ഉണ്ടാവുക. കാരമെലോ എന്ന മനോഹരമായ ഫീൽ ഗുഡ് ചിത്രം അത്തരമൊരു ബന്ധത്തെ കുറിച്ചാണ്. പെഡ്രോ എന്ന ചെറുപ്പക്കാരനായ ഒരു ഷെഫും കാരമെലോ എന്ന തെരുവ് നായയും.
ആഗ്രഹിച്ചതെല്ലാം നേടി സന്തോഷത്തിന്റെ കൊടുമുടിയിൽ നിൽക്കുന്ന പെഡ്രോ തന്റെ തലവേദന കാൻസർ ആണെന്ന് തിരിച്ചറിയുന്നു. യാദൃശ്ചികമായി അവൻ തെരുവിൽ കണ്ടെത്തുന്ന കാരമെൽ നിറമുള്ള ഒരു തെരുവ് നായ, അവന്റെ ജീവിതം തന്നെ മാറ്റിമറിക്കുന്നു.!
Please open Telegram to view this post
VIEW IN TELEGRAM
❤37❤🔥5😍4
Msone Official
Photo
Holy Cow (2024)
ഹോളി കൗ (2024)
അക്ഷയ്. ടി
പ്രവീൺ അടൂർ
ടോട്ടോൺ എന്ന 18 -കാരനും അവന്റെ സുഹൃത്തുക്കളും കൗമാരത്തിന്റെ സ്വാതന്ത്രവും, അലസതയും ആഘോഷിക്കുകയാണ്. കാറപകടത്തിലൂടെ അച്ഛനുണ്ടായ മരണം അവന്റെ ജീവിതം മാറ്റിമറിക്കുന്നു. തുടർന്ന് ഇളയ സഹോദരിയുടെ ഉത്തരവാദിത്തം ഏറ്റെടുണ്ടുക്കേണ്ടിവരികയും, പണം ഉണ്ടാക്കാനായി അവൻ ചീസ് ഉണ്ടാക്കാൻ തീരുമാനിക്കുകയും ചെയ്യുന്നു. അതിനായി പാൽ മോഷ്ടിക്കുകയും തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളിലൂടെ സഞ്ചരിക്കുന്ന കൊച്ചുചിത്രം..
Please open Telegram to view this post
VIEW IN TELEGRAM
❤28🔥3👍1