Msone Official
Photo
#Msone Release - 3498 (Movie)
Mood of the Day (2016)
മൂഡ് ഓഫ് ദ ഡേ (2016)
പരിഭാഷ: അരവിന്ദ് കുമാർ
പോസ്റ്റർ: നിഷാദ് ജെ.എൻ
ഭാഷ: കൊറിയൻ
സംവിധാനം: Jo Kyu-Jang
ജോണർ: കോമഡി, റൊമാൻസ്
IMDb : 6.7 (PG-13)
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Mood of the Day (2016)
മൂഡ് ഓഫ് ദ ഡേ (2016)
പരിഭാഷ: അരവിന്ദ് കുമാർ
പോസ്റ്റർ: നിഷാദ് ജെ.എൻ
ഭാഷ: കൊറിയൻ
സംവിധാനം: Jo Kyu-Jang
ജോണർ: കോമഡി, റൊമാൻസ്
IMDb : 6.7 (PG-13)
തികച്ചും അപരിചിതരായ സൂ ജോങും ജേ ഹ്യുണും തങ്ങളുടെ ജോലി ആവശ്യത്തിനായി ബൂസാനിലേക്ക് നടത്തുന്ന ട്രെയിൻ യാത്രയിലൂടെ പരസ്പരം കണ്ടു മുട്ടുന്നു. തൻ്റെ കാമുകനുമായി നീണ്ട പത്ത് വർഷത്തെ റിലേഷനിൽ തുടരുന്ന തുടരുന്ന സൂ ജോങ്, അതേ യാത്രാദിവസം തന്നെ താൻ ആദ്യം സ്നേഹിച്ചിരുന്ന ആളുമായി തൻ്റെ കൂട്ടുകാരിയുടെ വിവാഹം ഉറപ്പിച്ചത് അറിയുന്നു. നിലവിലെ ബന്ധത്തിൽ ഒരുപാട് സംഘർഷങ്ങൾ അനുഭവിക്കുന്ന സൂ ജോങിനെ ഈ വാർത്ത കൂടുതൽ വിഷമത്തിലാക്കി. അതേ സമയം തൊട്ടടുത്ത സീറ്റിലെ യാത്രക്കാരനായ ജേ ഹ്യുൺ ഒരു പ്ലേബോയ് ആണ്. സൂ ജോങിനോട് ആകർഷണം തോന്നുന്ന ജേ ഹ്യുൺ തൻ്റെ സ്ഥിരം നമ്പറുകളിലൂടെ സൂ ജോങിനെ വീഴ്ത്താൻ ശ്രമം ആരംഭിച്ചു. ഇരുവരുടെയും ബൂസാനിലേക്കുള്ള യാത്രയും തുടർന്നുള്ള സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്.
റോം കോം ജേണർ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും ട്രൈ ചെയ്യാവുന്ന ഒരു കൊറിയൻ ഫീൽ ഗുഡ് ചിത്രം.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
❤80🔥13👍5👏1
Msone Official
Photo
#Msone Release - 3499 (Movie)
Ice Age: The Meltdown (2006)
ഐസ് ഏജ്: ദ മെൽറ്റ് ഡൗൺ (2006)
പരിഭാഷ: ഹനീൻ ചേന്ദമംഗല്ലൂർ
പോസ്റ്റർ: നിഷാദ് ജെ.എൻ
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Carlos Saldanha
ജോണർ: അഡ്വെഞ്ചർ, അനിമേഷൻ, കോമഡി
IMDb : 6.8 (PG-13)
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Ice Age: The Meltdown (2006)
ഐസ് ഏജ്: ദ മെൽറ്റ് ഡൗൺ (2006)
പരിഭാഷ: ഹനീൻ ചേന്ദമംഗല്ലൂർ
പോസ്റ്റർ: നിഷാദ് ജെ.എൻ
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Carlos Saldanha
ജോണർ: അഡ്വെഞ്ചർ, അനിമേഷൻ, കോമഡി
IMDb : 6.8 (PG-13)
ഐസ് ഏജ് പരമ്പരയിലെ രണ്ടാമത്തെ ചിത്രമാണ് 2006ൽ പുറത്തിറങ്ങിയ Ice Age: The Meltdown.
ഒന്നാം ഭാഗത്തിലെ സംഭവങ്ങൾക്കു ശേഷം നമ്മുടെ മൂവർ സംഘം ഒരു താഴ്‌വരയിലാണ് താമസം. അവർ തമ്മിലെ സൗഹൃദവും താഴ്‌വരയിലെ കളികളും ഒക്കെയായി മുന്നോട്ടു പോകവെ, തനിക്ക് സഖ്യത്തിൽ വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്ന് തോന്നിയ സിഡ്ഡ്, താഴ്‌വരയെ ചുറ്റിയുള്ള വലിയ മഞ്ഞുഭിത്തിയ്ക്ക് മേലെ കയറി ചാടുമെന്ന് ഭീഷണിപ്പെടുത്തുന്നു. അവനെ രക്ഷിക്കാൻ അങ്ങോട്ട് കയറിയ മാനിയും ഡിയഗോയും ആ കാഴ്ച്ച കണ്ട് അമ്പരന്നു പോയി. മഞ്ഞെല്ലാം ഉരുകിയിരിക്കുന്നു. തങ്ങൾ നിൽക്കുന്നത് വെറുമൊരു മഞ്ഞു ഭിത്തിയിലല്ല, ഏതു നിമിഷവും പൊട്ടാൻ സാധ്യതയുള്ള, ഉരുകിത്തീർന്നു കൊണ്ടിരിക്കുന്ന അണക്കെട്ടിന് മേലെയാണ്. അപ്പുറത്ത് താഴ്‌വരയെ ഒന്നടങ്കം മുക്കിക്കളയാൻ പാകത്തിൽ വെള്ളം അല തല്ലുന്നു. അതറിഞ്ഞ് താഴ്‌വരയുടെ മറുഭാഗത്തുള്ള വലിയ വഞ്ചിയെ ലക്ഷ്യമാക്കി എല്ലാവരും നീങ്ങുന്നു.
ഇതിനിടെ, ഒറ്റയാനായി നടന്നിരുന്ന മാനിയ്ക്ക് തന്റെ ഒറ്റപ്പെടലിനെക്കുറിച്ച് കലശലായ ആശങ്ക വന്നുകൂടി. താഴ്‌വരയിൽ പലരും പറയുന്നത് പോലെ താൻ ഈ ഭൂമിയിലെ അവസാന മാമത്ത് ആണോ? ഡിയേഗോയ്ക്ക് ആശങ്ക വേറെയാണ്. വീരശൂരനായ തനിക്ക് ‘വെള്ളം’ ഒരു പേടിസ്വപ്നമാണെന്ന് മറ്റുള്ളവർ അറിയുമോ? സിഡ്ഡിനുമുണ്ട് ആശങ്ക. തനിക്ക് എന്നെങ്കിലും ആത്മാർഥമായ ഒരു പരിഗണന കിട്ടുമോ? പക്ഷേ എല്ലാവരെയും ഒരുപോലെ അലട്ടുന്നത് ഒറ്റച്ചോദ്യമാണ്, അണക്കെട്ട് പൊട്ടുമോ? ഒരാൾക്ക് മാത്രം യാതൊരു ആശങ്കകളുമില്ല.
സ്ക്രാറ്റിന്, അവൻ രാപ്പകലില്ലാതെ തന്റെ വിത്തുകായയ്ക്ക് പിറകെത്തന്നെയാണ്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
❤72👍8😍5🤯1
Msone Official
Photo
#Msone Release - 3500 (Movie)
Challengers (2024)
ചലഞ്ചേഴ്സ് (2024)
പരിഭാഷ: എൽവിൻ ജോൺ പോൾ
പോസ്റ്റർ: നിഷാദ് ജെ.എൻ
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Luca Guadagnino
ജോണർ: ഡ്രാമ, റൊമാൻസ്, സ്പോർട്ട്
IMDb : 7.0 (R)
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Challengers (2024)
ചലഞ്ചേഴ്സ് (2024)
പരിഭാഷ: എൽവിൻ ജോൺ പോൾ
പോസ്റ്റർ: നിഷാദ് ജെ.എൻ
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Luca Guadagnino
ജോണർ: ഡ്രാമ, റൊമാൻസ്, സ്പോർട്ട്
IMDb : 7.0 (R)
ഒന്നിച്ച് കളിച്ചുവളര്‍ന്ന രണ്ട് ചെറുപ്പക്കാര്‍. അവര്‍ക്ക് ജീവിതത്തില്‍ രണ്ട് കാര്യങ്ങളോടായിരുന്നു അഭിനിവേശമുണ്ടായിരുന്നത്. ഒന്ന് ടെന്നീസ്, മറ്റൊന്ന് അവളും.
ചെറുപ്പത്തില്‍ ഒരു ടെന്നീസ് പ്രതിഭയായിരുന്ന ടാഷിക്ക് ഒരു ഇഞ്ചുറിക്ക് ശേഷം പ്രൊഫഷണലായി കളിക്കുന്നത് നിര്‍ത്തി കോച്ചിങ്ങിലേക്ക് തിരിയേണ്ടി വരുന്നു. ടാഷി തന്റെ ഭര്‍ത്താവായ ആര്‍ട്ടിനെ ലോകം മുഴുവന്‍ അറിയപ്പെടുന്ന ഒരു ചാമ്പ്യനായി മാറ്റിയെടുക്കുന്നു. യു.എസ് ഓപ്പണ്‍ ഒഴികെ എല്ലാ ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളും ജയിച്ച ആര്‍ട്ട് നിലവില്‍ ചെറുതായി ഫോമൗട്ടായി നില്‍ക്കുകയാണ്. ആര്‍ട്ടിന്റെ ഫോമും ആത്മവിശ്വാസവും വീണ്ടെടുക്കാന്‍ വേണ്ടി ടാഷി ആര്‍ട്ടിനെ ഒരു “ചലഞ്ചര്‍” ടൂര്‍ണമെന്റില്‍ കളിക്കാന്‍ ചേര്‍ക്കുന്നു. (പ്രൊഫഷണല്‍ ടെന്നീസിലെ ഏറ്റവും താഴെത്തട്ടിലുള്ള ടൂര്‍ണമെന്റുകളാണ് ചലഞ്ചര്‍ ടൂര്‍ണമെന്റുകള്‍) ചലഞ്ചറിന്റെ ഫൈനലില്‍ എത്തുന്ന ആര്‍ട്ടിനെ കാത്ത് കോര്‍ട്ടിന്റെ മറുവശത്ത് നിന്നത് തന്റെ ചെറുപ്പക്കാലത്തെ ഉറ്റസുഹൃത്തും, ടാഷിയുടെ മുന്‍കാമുകനുമായ പാട്രിക്കായിരുന്നു. പ്രസ്തുത ഫൈനല്‍ മത്സരം ഒരു “ഫ്രെയ്മിങ്ങ് ഡിവൈസായി” ഉപയോഗിച്ച് ഇവര്‍ മൂന്ന് പേരുടെയും 13 വര്‍ഷക്കാലത്തെ കഥ ഒരു നോണ്‍ലീനിയര്‍ രീതിയില്‍ അവതരപ്പിക്കുന്ന ഒരു ചിത്രമാണ് ചലഞ്ചേഴ്സ്. ടെന്നീസിനെ ചുറ്റിപ്പറ്റി കഥ പറയുന്ന ചിത്രത്തിന്റെ ആഖ്യാനശൈലിയും ഒരു ടെന്നീസ് മത്സരത്തെ അനുസ്മരിപ്പിക്കുന്ന ഒന്നാണ്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
❤85🔥6🦄5👍4👏1😍1
#MsoneTrending
കഴിഞ്ഞ ആഴ്ചയിലെ ട്രെന്‍ഡിങ് സബ്
07/06/25 മുതല്‍ 13/07/25 വരെയുള്ള ആഴ്ചയില്‍ ഏറ്റവും കൂടുതല്‍ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:
Squid Game Season 03 / സ്ക്വഡ് ഗെയിം സീസൺ 03 (2025)
https://malayalamsubtitles.org/languages/korean/squid-game-season-03/
പ്രസ്തുത സബ് പരിഭാഷ ചെയ്തത്: ഹബീബ് ഏന്തയാർ
https://malayalamsubtitles.org/tag/habeeb-yendayar/
കഴിഞ്ഞ ആഴ്ചയിൽ സബ്
നേടിയ ഡൗൺലോഡുകൾ: 8519
പരിഭാഷകന് അഭിനന്ദനങ്ങൾ.
ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.
പോസ്റ്റർ: നിഷാദ് ജെ.എൻ
കഴിഞ്ഞ ആഴ്ചയിലെ ട്രെന്‍ഡിങ് സബ്
07/06/25 മുതല്‍ 13/07/25 വരെയുള്ള ആഴ്ചയില്‍ ഏറ്റവും കൂടുതല്‍ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:
Squid Game Season 03 / സ്ക്വഡ് ഗെയിം സീസൺ 03 (2025)
https://malayalamsubtitles.org/languages/korean/squid-game-season-03/
പ്രസ്തുത സബ് പരിഭാഷ ചെയ്തത്: ഹബീബ് ഏന്തയാർ
https://malayalamsubtitles.org/tag/habeeb-yendayar/
കഴിഞ്ഞ ആഴ്ചയിൽ സബ്
നേടിയ ഡൗൺലോഡുകൾ: 8519
പരിഭാഷകന് അഭിനന്ദനങ്ങൾ.
ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.
പോസ്റ്റർ: നിഷാദ് ജെ.എൻ
❤258👍30🔥18🎉4🕊4👏2😍2💘2⚡1
Msone Official
Photo
#Msone Release - 3501 (Movie)
How to Steal a Dog (2014)
ഹൗ ടു സ്റ്റീൽ എ ഡോഗ് (2014)
പരിഭാഷ: അരവിന്ദ് കുമാർ
പോസ്റ്റർ: നിഷാദ് ജെ.എൻ
ഭാഷ: കൊറിയൻ
സംവിധാനം: Sung-ho Kim
ജോണർ: കോമഡി, ഡ്രാമ, ഫാമിലി
IMDb : 6.8 (PG-13)
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
How to Steal a Dog (2014)
ഹൗ ടു സ്റ്റീൽ എ ഡോഗ് (2014)
പരിഭാഷ: അരവിന്ദ് കുമാർ
പോസ്റ്റർ: നിഷാദ് ജെ.എൻ
ഭാഷ: കൊറിയൻ
സംവിധാനം: Sung-ho Kim
ജോണർ: കോമഡി, ഡ്രാമ, ഫാമിലി
IMDb : 6.8 (PG-13)
കടക്കെണിയിൽ പെട്ട് വീട് നഷ്ടപ്പെട്ട കാരണം ജീ സൂ, തൻ്റെ അമ്മയ്ക്കും അനിയനുമൊപ്പം അവരുടെ വാനിലാണ് താമസം. ഈ പ്രതിസന്ധി ഘട്ടത്തിൽ അവളുടെ അച്ഛനും അവരെ ഉപേക്ഷിച്ച് പോയി. എങ്ങനെയും സ്വന്തമായി ഒരു വീട്ടിൽ കഴിയാൻ സാധിക്കണമെന്നാണ് ജീ സൂവിന് ഊണിലും ഉറക്കത്തിലുമുള്ള ഒരേയൊരു ചിന്ത. ഈ ചിന്ത അവളുടെ കുഞ്ഞു മനസ്സിനെ വല്ലാതെ അലട്ടുകയും, ഈ അപ്രാപ്യമായ ലക്ഷ്യം സാധിക്കാൻ അവൾ ഓരോ വഴികൾ തേടുകയും ചെയ്യ്തു. അങ്ങനെ ഇരിക്കെയാണ് നഷ്ടപ്പെട്ട നായ്ക്കുട്ടിയുടെ വിവരം നൽകുന്നവർക്ക് പ്രതിഫലം നൽകുമെന്നുള്ള പോസ്റ്റർ അവളുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് വളരെ വളഞ്ഞ വഴിയിലൂടെ ജീ സൂ, തൻ്റെ വീടെന്ന സ്വപ്നം നിറവേറ്റാൻ ശ്രമിക്കുന്നു. നായ്ക്കുട്ടികളെ മോഷ്ടിച്ച് അത് വീട്ടുകാരെ തന്നെ തിരിച്ചേൽപ്പിച്ച് പ്രതിഫല തുക കൈപ്പറ്റാൻ അവൾ തീരുമാനിക്കുന്നു. ജീ സൂവിൻ്റെ പദ്ധതികൾക്ക് ചുക്കാൻ പിടിക്കാൻ സ്കൂളിലെ അവളുടെ ഉറ്റസുഹൃത്തും കൂടെ നിൽക്കുന്നു.
തുടർന്നുള്ള സംഭവവികാസങ്ങളാണ് രസകരമായ ഈ ചിത്രം പറയുന്നത്. കുട്ടികൾക്ക് വേണ്ടി കഥ രചിക്കുന്ന അമേരിക്കൻ എഴുത്തുകാരി ബാർബറ ഒ’കോണറുടെ “ഹൗ ടു സ്റ്റീൽ ഐ ഡോഗ്” കൃതിയെ ആസ്പദമാക്കിയാണ് അതേ പേരിലുള്ള ഈ കൊറിയൻ ചിത്രവും ഒരുക്കിയിരിക്കുന്നത്. 2015ലെ ഏൽ കിനോ! അന്താരാഷ്ട്ര യുവപ്രേക്ഷക ഫിലിം ഫെസ്റ്റിവലിൽ കുട്ടികളുടെ മികച്ച ഫീച്ചർ ഫിലിമിനുള്ള മെർചീനിക് അവാർഡ്, ഗോൾഡൻ പോസ്നാൻ ഗോട്ട്സ് അവാർഡ് എന്നിവ കരസ്ഥമാക്കിയ ചിത്രം അതേ ഫിലിം ഫെസ്റ്റിവലിലെ മികച്ച ചിത്രത്തിനുള്ള ടീച്ചേഴ്സ് അവാർഡും സ്വന്തമാക്കിയിരുന്നു. ഇതിന് പുറമെ 2015ൽ ഇന്ത്യയിൽ വെച്ച് നടന്ന കുട്ടികളുടെ ചിത്രങ്ങൾക്കായുള്ള അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ ഏഷ്യൻ പനോരമ വിഭാഗത്തിൽ ഏറ്റവും മികച്ച ഫീച്ചർ ഫിലിമിനുള്ള അവാർഡും ചിത്രം നേടി. മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ബാല താരങ്ങളുടെ ഗംഭീര പ്രകടനങ്ങളാൽ മികവ് പുലർത്തുന്ന കൊറിയൻ ഫീൽ ഗുഡ് ചിത്രമായ “ഹൗ ടു സ്റ്റീൽ ഐ ഡോഗ്”, കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്നതാണ്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
❤67👍4
#Msone Release - 3500 (Movie)
Challengers (2024)
ചലഞ്ചേഴ്സ് (2024)
• പരിഭാഷ : എൽവിൻ ജോൺ പോൾ
• ജോണർ : #Drama #Romance #Sports 🔞
മൂന്ന് 'കളി'ക്കൂട്ടുക്കാരുടെ ഒരു ജീവിതകഥ🦋
📥 DOWNLOAD SUBTITLE👇
https://malayalamsubtitles.org/languages/english/challengers-2024/
Challengers (2024)
ചലഞ്ചേഴ്സ് (2024)
• പരിഭാഷ : എൽവിൻ ജോൺ പോൾ
• ജോണർ : #Drama #Romance #Sports 🔞
മൂന്ന് 'കളി'ക്കൂട്ടുക്കാരുടെ ഒരു ജീവിതകഥ🦋
📥 DOWNLOAD SUBTITLE👇
https://malayalamsubtitles.org/languages/english/challengers-2024/
❤76👍3🎉3🆒2🤝1
3501 റിലീസുകളുടെ നിറവിൽ എംസോൺ 🕺🌼
🌼87 ഭാഷകളിലെ വിവിധ ചിത്രങ്ങൾ
🌼600-ൽ അധികം പരിഭാഷകർ
🌼വിവിധ ഫെസ്റ്റുകൾ
🌼പോസ്റ്റർ ടീം
🌼വെരിഫിക്കേഷൻ ടീം
🌼പ്രമോഷൻ ടീം
🌼വെബ്സൈറ്റ്
🌼കേള്‍വിശക്തി പരിമിതി അനുഭവിക്കുന്നവര്‍ക്ക് വേണ്ടി മലയാളം സിനിമകള്‍ക്ക് മലയാളത്തിൽ ഉപശീര്‍ഷകങ്ങൾ
🌼 whatsapp Youtube, instagram, telagram facebook
വിവിധ സോഷ്യൽ മീഡിയകളിലെ പ്രേക്ഷക പിന്തുണ.
🌼MSone Merchandise Limited Edition
🌼രണ്ടര കോടിയിലധികം പരിഭാഷ ഡൌൺലോഡുകൾ
🌼പരിഭാഷകർക്ക് സുഗമമായി പരിഭാഷകൾ എഴുതാൻ സഹായിക്കുന്ന ഒരു ടെലഗ്രാം ബോട്ടും, പിന്നെ നമ്മുടെ സ്വന്തം മൊബൈൽ ആപ്പും.
പിന്തുണച്ചും വിമർശിച്ചും കൂടെ നിന്ന എല്ലാവർക്കും എംസോണിന്റെ നന്ദി.🌼
🌼87 ഭാഷകളിലെ വിവിധ ചിത്രങ്ങൾ
🌼600-ൽ അധികം പരിഭാഷകർ
🌼വിവിധ ഫെസ്റ്റുകൾ
🌼പോസ്റ്റർ ടീം
🌼വെരിഫിക്കേഷൻ ടീം
🌼പ്രമോഷൻ ടീം
🌼വെബ്സൈറ്റ്
🌼കേള്‍വിശക്തി പരിമിതി അനുഭവിക്കുന്നവര്‍ക്ക് വേണ്ടി മലയാളം സിനിമകള്‍ക്ക് മലയാളത്തിൽ ഉപശീര്‍ഷകങ്ങൾ
🌼 whatsapp Youtube, instagram, telagram facebook
വിവിധ സോഷ്യൽ മീഡിയകളിലെ പ്രേക്ഷക പിന്തുണ.
🌼MSone Merchandise Limited Edition
🌼രണ്ടര കോടിയിലധികം പരിഭാഷ ഡൌൺലോഡുകൾ
🌼പരിഭാഷകർക്ക് സുഗമമായി പരിഭാഷകൾ എഴുതാൻ സഹായിക്കുന്ന ഒരു ടെലഗ്രാം ബോട്ടും, പിന്നെ നമ്മുടെ സ്വന്തം മൊബൈൽ ആപ്പും.
പിന്തുണച്ചും വിമർശിച്ചും കൂടെ നിന്ന എല്ലാവർക്കും എംസോണിന്റെ നന്ദി.🌼
🔥312❤195👏16👍14😍6🎉4💋4👌3🤝3❤🔥1🕊1
Msone Official
Photo
#Msone Release - 3502 (Movie)
Ice Age: Dawn of the Dinosaurs (2009)
ഐസ് ഏജ്: ഡോൺ ഓഫ് ദ ഡൈനോസേർസ് (2009)
പരിഭാഷ: ഹനീൻ ചേന്ദമംഗല്ലൂർ
പോസ്റ്റർ: നിഷാദ് ജെ.എൻ
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Carlos Saldanha, Michael Thurmeier
ജോണർ: അഡ്വെഞ്ചർ, അനിമേഷൻ, കോമഡി
IMDb : 6.9 (PG-13)
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Ice Age: Dawn of the Dinosaurs (2009)
ഐസ് ഏജ്: ഡോൺ ഓഫ് ദ ഡൈനോസേർസ് (2009)
പരിഭാഷ: ഹനീൻ ചേന്ദമംഗല്ലൂർ
പോസ്റ്റർ: നിഷാദ് ജെ.എൻ
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Carlos Saldanha, Michael Thurmeier
ജോണർ: അഡ്വെഞ്ചർ, അനിമേഷൻ, കോമഡി
IMDb : 6.9 (PG-13)
ഐസ് ഏജ് പരമ്പരയിലെ മൂന്നാമത്തെ ചിത്രമാണ് 2009ൽ പുറത്തിറങ്ങിയ Ice Age: Dawn of the Dinosaurs. രണ്ടാം ഭാഗത്തിലെ സംഭവങ്ങൾക്കു ശേഷം കുടുംബ ജീവിതം ആരംഭിച്ച മാനിയ്ക്ക് തന്റെ കൂട്ടുകാരുമായുള്ള സൗഹൃദത്തിൽ വിള്ളലുണ്ടാകുന്നു. മാനിയുമായും എല്ലിയുമായും ഡിയേഗോയുമായും പിരിഞ്ഞ ശേഷം പുതിയ കൂട്ടുകാരെ തേടിയിറങ്ങിയ സിഡ്, താൻ അബദ്ധത്തിൽ വീണുപോയ കുഴിയിൽ നിന്നും ലഭിച്ച മൂന്നു വലിയ മുട്ടകളെ സ്വന്തം മക്കളായി ഏറ്റെടുത്ത് വിരിയിക്കുന്നു. പക്ഷേ താൻ വീണ കുഴി, ഭീമാകാരരായ ദിനോസറുകൾ വാഴുന്ന ഭൂഗർഭ ലോകത്തേക്കുള്ള വാതിലായിരുന്നു എന്നും തനിക്ക് കിട്ടിയത് ദിനോസർ മുട്ടകൾ ആയിരുന്നെന്നും സിഡ്ഡിന് അറിയില്ലായിരുന്നു. അധികം വൈകാതെ തന്റെ കുഞ്ഞുങ്ങളെ തേടി പുറം ലോകത്തേക്കു വന്ന അമ്മ ദിനോസർ തന്റെ കുഞ്ഞുങ്ങളോടൊപ്പം സിഡ്ഡിനെയും എടുത്ത് ഭൂഗർഭ ലോകത്തേക്ക് മടങ്ങുന്നു. അവനെ രക്ഷിക്കാനായി മാനിയും ഡിയേഗോയും വീണ്ടും ഒരുമിക്കുന്നു.
സിഡ്ഡിനെ തേടി ആ സംഘം അപകടം നിറഞ്ഞ ദിനോസറുകളുടെ ലോകത്തിലേക്ക് പ്രവേശിക്കുന്നു. പൂർണ ഗർഭിണിയായ എല്ലി ആ ലോകത്തെ അതിജീവിക്കുമോ? അവർക്ക് സിഡ്ഡിനെ രക്ഷിക്കാൻ സാധിക്കുമോ? കാണാം.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
❤47🔥8👍7😱1
Msone Official
Photo
#Msone Release - 3503 (Series)
One Spring Night (2019) [K-Drama]
വൺ സ്പ്രിങ് നൈറ്റ് (2019) [K-Drama]
പരിഭാഷ: അരവിന്ദ് കുമാർ
പോസ്റ്റർ: നിഷാദ് ജെ.എൻ
ഭാഷ: കൊറിയൻ
സംവിധാനം: Ahn Pan-seok
ജോണർ: ഡ്രാമ, റൊമാൻസ്
IMDb : 7.9 (N/A)
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
One Spring Night (2019) [K-Drama]
വൺ സ്പ്രിങ് നൈറ്റ് (2019) [K-Drama]
പരിഭാഷ: അരവിന്ദ് കുമാർ
പോസ്റ്റർ: നിഷാദ് ജെ.എൻ
ഭാഷ: കൊറിയൻ
സംവിധാനം: Ahn Pan-seok
ജോണർ: ഡ്രാമ, റൊമാൻസ്
IMDb : 7.9 (N/A)
വസന്തകാല നിശാവേളകളാണ് പുതിയ തുടക്കങ്ങൾക്ക് നാമ്പിടുന്നത്. അങ്ങനെ തുടക്കമിട്ട ഒരു ബന്ധത്തിൻ്റെ കഥയാണ് അതിമനോഹരമായ മെലോഡ്രാമകൾക്ക് പേര് കേട്ട കൊറിയൻ ഇൻഡസ്ട്രിയിൽ പിറന്ന “വൺ സ്പ്രിങ് നൈറ്റ്” പറയുന്നത്. ആവർത്തന വിരസത നിറഞ്ഞ സ്ഥിരം ഡ്രാമകൾക്ക് പകരം മനോഹരമായ ഒരു ഈ റിയലിസ്റ്റിക് മെലോഡ്രാമയാണ് പ്രേക്ഷകനെ കാത്തിരിക്കുന്നത്. സങ്കീർണതകൾ നിറഞ്ഞ ഒരു ബന്ധത്തിലുപരി സമൂഹത്തിൽ നിലനിൽക്കുന്ന പല പ്രാധാന്യമുള്ള വിഷയങ്ങളും സീരീസിൽ വളരെ ഗൗരവമായി തന്നെ പ്രതിപാദിക്കുന്നുണ്ട്.
മുപ്പതുകൾ പിന്നിട്ട രണ്ട് വ്യക്തികളിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. നായകനായ യൂ ജി ഹോ ഒരു ഫാർമസ്റ്റിസ്റ്റാണ്, സ്വന്തം ജീവിതത്തിൽ, സമൂഹത്തിന് മുന്നിൽ അവൻ വെളിപ്പെടുത്താൻ മടിക്കുന്ന ഒരു വസ്തുതയുണ്ട്. ലൈബ്രേറിയനായ നായിക ജ്യോങ് ഇൻ, നാല് വർഷത്തോളമായി തൻ്റെ കാമുകനുമായി റിലേഷനിലാണ്. പക്ഷെ രണ്ട് പേർക്കുമിടയിലും കാര്യങ്ങൾ പരസ്പരം അത്ര സുഖകരമായിരുന്നില്ല. എന്നാൽ കൂടി ആ ബന്ധം ഇരുവരും മുന്നോട്ട് കൊണ്ട് പോകുന്നുമുണ്ട്. തീർത്തും അപരിചിതരായ യൂ ജി ഹോയും ജ്യോങ് ഇനും, ജി ഹോ ജോലി ചെയ്യുന്ന ഫാർമസിയിൽ വെച്ച് ആദ്യമായി കണ്ടു മുട്ടാൻ ഇട വരുന്നു. തുടർന്നുള്ള സങ്കീർണ്ണവും വൈകാരികവുമായ ഇരുവരുടെ ജീവിതത്തിലൂടെ കഥ മുന്നോട്ട് പോകുന്നു. വെല്ലുവിളികളും അവഗണയും എതിർപ്പുകളും നിറഞ്ഞ ഇരുവരുടെയും ജീവിതത്തിൻ്റെ കഥയാണ് ഈ റിയലിസ്റ്റിക് ഡ്രാമ പറയുന്നത്.
“സംതിങ് ഇൻ ദ റെയിൻ” എന്ന പ്രശസ്തമായ കെ-ഡ്രാമയുടെ സംവിധായകൻ-തിരക്കഥാകൃത്ത് കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച ഈ ഡ്രാമയിൽ മികച്ച സ്‌ക്രിപ്റ്റ്, മികച്ച സംവിധാനം എന്നിവയ്ക്കൊപ്പം മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ജ്യോങ് ഹേ ഇൻ്റെയും ഹാൻ ജി മിന്നിൻ്റെയും മനോഹരവും മികവുറ്റതുമായ പ്രകടനങ്ങളും ഈ ഡ്രാമയെ കൂടുതൽ മികച്ചതാക്കുന്നു. വസന്തകാല രാത്രി പോലെ മനോഹരമായ ഈ സീരീസ് റൊമാൻസ് പ്രേമികൾ മിസ്സ് ചെയ്യാതിരിക്കുക.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
❤83👍6👏4
Msone Official
Photo
#Msone Release - 3504 (Movie)
Final Destination: Bloodlines (2025)
ഫൈനൽ ഡെസ്റ്റിനേഷൻ: ബ്ലഡ്‌ലൈൻസ് (2025)
പരിഭാഷ: വിഷ്‌ണു പ്രസാദ്
പോസ്റ്റർ: നിഷാദ് ജെ.എൻ
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Zach Lipovsky
ജോണർ: ഹൊറർ, ത്രില്ലർ
IMDb : 6.8 (R)
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Final Destination: Bloodlines (2025)
ഫൈനൽ ഡെസ്റ്റിനേഷൻ: ബ്ലഡ്‌ലൈൻസ് (2025)
പരിഭാഷ: വിഷ്‌ണു പ്രസാദ്
പോസ്റ്റർ: നിഷാദ് ജെ.എൻ
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Zach Lipovsky
ജോണർ: ഹൊറർ, ത്രില്ലർ
IMDb : 6.8 (R)
തന്റെ കാമുകനുമായി ഒരു വലിയ കെട്ടിടത്തിന്റെ മുകളിൽ നിൽക്കുമ്പോൾ ഒരു ഭീകരമായ അപകടമുണ്ടായി
അവിടെയുണ്ടായിരുന്ന എല്ലാവരും അതി ക്രൂരമായി മരിക്കുന്നത്തോടെയാണ് സിനിമ തുടങ്ങുന്നത്.
എന്നാൽ ആ സംഭവം പതിറ്റാണ്ടുകൾക്കിപ്പുറം സ്റ്റെഫനി എന്ന പെൺകുട്ടിയെ സ്വപ്നങ്ങളിൽ നിരന്തരം വേട്ടയാടുന്നു.
ആ സ്വപ്നത്തെക്കുറിച്ച് അന്വേഷിക്കുമ്പോഴാണ് അതിന് തന്റെ കുടുംബവുമായി തലമുറകളായി ബന്ധമുണ്ടന്ന് വെളിവാകുന്നത്. ഒപ്പം തനിക്കും കുടുംബത്തിനും
മേൽ മരണത്തിന്റെ നിഴൽ വീണിട്ടുണ്ടെന്നും. ശേഷം തൻ്റെ തലമുറയെ വേട്ടയാടുന്ന ഈ മരണത്തിൻ്റെ ശൃംഖലയെ പൊട്ടിച്ചെറിയാൻ അവളും കുടുംബവും നിർബന്ധിതരാകുകയാണ്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
❤102🔥11👏4👌3👍2🤝1
#MsoneTrending
കഴിഞ്ഞ ആഴ്ചയിലെ ട്രെന്‍ഡിങ് സബ്
14/07/25 മുതല്‍ 20/07/25 വരെയുള്ള ആഴ്ചയില്‍ ഏറ്റവും കൂടുതല്‍ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:
Squid Game Season 03 / സ്ക്വഡ് ഗെയിം സീസൺ 03 (2025)
https://malayalamsubtitles.org/languages/korean/squid-game-season-03/
പ്രസ്തുത സബ് പരിഭാഷ ചെയ്തത്: ഹബീബ് ഏന്തയാർ
https://malayalamsubtitles.org/tag/habeeb-yendayar/
കഴിഞ്ഞ ആഴ്ചയിൽ സബ്
നേടിയ ഡൗൺലോഡുകൾ: 3161
പരിഭാഷകന് അഭിനന്ദനങ്ങൾ.
ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.
പോസ്റ്റർ: നിഷാദ് ജെ.എൻ
കഴിഞ്ഞ ആഴ്ചയിലെ ട്രെന്‍ഡിങ് സബ്
14/07/25 മുതല്‍ 20/07/25 വരെയുള്ള ആഴ്ചയില്‍ ഏറ്റവും കൂടുതല്‍ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:
Squid Game Season 03 / സ്ക്വഡ് ഗെയിം സീസൺ 03 (2025)
https://malayalamsubtitles.org/languages/korean/squid-game-season-03/
പ്രസ്തുത സബ് പരിഭാഷ ചെയ്തത്: ഹബീബ് ഏന്തയാർ
https://malayalamsubtitles.org/tag/habeeb-yendayar/
കഴിഞ്ഞ ആഴ്ചയിൽ സബ്
നേടിയ ഡൗൺലോഡുകൾ: 3161
പരിഭാഷകന് അഭിനന്ദനങ്ങൾ.
ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.
പോസ്റ്റർ: നിഷാദ് ജെ.എൻ
❤140👍11🔥10👏8🕊1
Msone Official
Photo
#Msone Release - 3505 (Movie)
Nocturnal Animals (2016)
നൊക്റ്റേണൽ അനിമൽസ് (2016)
പരിഭാഷ: പ്രശോഭ് പി.സി
പോസ്റ്റർ: നിഷാദ് ജെ.എൻ
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Tom Ford
ജോണർ: ഡ്രാമ, ത്രില്ലർ
IMDb : 7.4 (R)
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Nocturnal Animals (2016)
നൊക്റ്റേണൽ അനിമൽസ് (2016)
പരിഭാഷ: പ്രശോഭ് പി.സി
പോസ്റ്റർ: നിഷാദ് ജെ.എൻ
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Tom Ford
ജോണർ: ഡ്രാമ, ത്രില്ലർ
IMDb : 7.4 (R)
ലോസ് ആഞ്ജലസിലെ വലിയൊരു ആർട്ട് ഗ്യാലറിയുടെ ഉടമയാണ് സൂസൻ മോറോ.
അവളുടെ മുൻഭർത്താവായ എഡ്വേർഡ് ഷെഫീൽഡ്, അവൾക്ക് ഒരു പുസ്തകത്തിൻ്റെ കോപ്പി അയച്ചുകൊടുക്കുന്നു. അയാൾ എഴുതിയ ഒരു നോവലിൻ്റെ ആദ്യ കോപ്പിയായിരുന്നു അത്. ഈ നോവൽ അവൾ തന്നെ ആദ്യം വായിക്കണമെന്നാണ് ആഗ്രഹമെന്നും, സാധിച്ചാൽ നേരിൽ കാണണമെന്നുണ്ടെന്നും പറഞ്ഞ് ഒരു കുറിപ്പും എഡ്വേർഡ് ഒപ്പം വെച്ചിരുന്നു. 19 വർഷമായി നേരിൽ കണ്ടിട്ടില്ലാത്ത മുൻഭർത്താവ് അയച്ചുതന്ന പുസ്തകം വായിച്ചുതുടങ്ങിയപ്പോൾ മുതൽ അവളെ വല്ലാതെ ഉലച്ചു. എഡ്വേർഡിനെ നേരിൽ കാണാൻ അവൾ തീരുമാനിക്കുന്നു.
മുന്നറിയിപ്പ്: നഗ്നരംഗങ്ങൾ ഉള്ളതിനാൽ പ്രായപൂർത്തിയായവർ മാത്രം കാണുക.⚠️
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
❤69👍4
🎬Msone Release - 3505 (Movie)
🎬Nocturnal Animals (2016)
🎬പരിഭാഷ: പ്രശോഭ് പി.സി
🎬ജോണർ: ഡ്രാമ, ത്രില്ലർ
ഉറക്കം നഷ്ടപ്പെടുത്തുന്ന ചില കഥകളുണ്ട്.🎬
🎬DOWNLOAD SUBTITLE👇
Hey, Don't miss this Msone subtitle:🔥
https://malayalamsubtitles.org/languages/english/nocturnal-animals-2016/
🎬Nocturnal Animals (2016)
🎬പരിഭാഷ: പ്രശോഭ് പി.സി
🎬ജോണർ: ഡ്രാമ, ത്രില്ലർ
ഉറക്കം നഷ്ടപ്പെടുത്തുന്ന ചില കഥകളുണ്ട്.🎬
🎬DOWNLOAD SUBTITLE👇
Hey, Don't miss this Msone subtitle:🔥
https://malayalamsubtitles.org/languages/english/nocturnal-animals-2016/
❤68🔥6👍2
