Msone Official
Photo
Alien: Earth Season 01
ഏലിയന്‍: എര്‍ത്ത് സീസണ്‍ 01 (2025)
എപ്പിസോഡ് -
അഗ്നിവേശ്
&
എൽവിൻ ജോൺ പോൾ
പ്രവീൺ അടൂർ
വര്‍ഷം 2120. അഞ്ച് കമ്പനികളാണ് സൗരയൂഥം ഭരിക്കുന്നത്. ഇവരില്‍ ഒരു കമ്പനിയായ പ്രോഡിജി, മനുഷ്യമനസ്സുകളെ ഒരു റോബോട്ട് ശരീരത്തിലേക്ക് വെച്ചുപിടിപ്പിക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുന്നു. ഇത്തരത്തില്‍ ആദ്യമായി ഒരു റോബോട്ട് ശരീരത്തിലേക്ക് കുടിയേറിയ ആദ്യത്തെ മനുഷ്യനാണ് മാര്‍സി എന്ന പെണ്‍കുട്ടി. അങ്ങനെയിരിക്കെ വെയിലന്‍ഡ്-യൂറ്റാനി എന്നൊരു കമ്പനിയുടെ ഒരു ബഹിരാകാശ പേടകം പ്രോഡിജി ഭരിക്കുന്നൊരു നഗരത്തില്‍ ഇടിച്ചിറങ്ങുന്നു. പ്രസ്തുത പേടകം ഇടിച്ചിറങ്ങിയ സ്ഥലത്തേക്ക് പോയ രക്ഷാസേനയില്‍ മാര്‍സിയുടെ ചേട്ടനുമുണ്ടായിരുന്നു. ചേട്ടനെ സഹായിക്കാന്‍ വേണ്ടി ഇപ്പോള്‍ വെന്‍ഡി എന്ന പേരില്‍ അറിയപ്പെടുന്ന മാര്‍സി തന്റെ കൂട്ടാളികളുമായി അങ്ങോട്ടേക്ക് തിരിക്കുന്നു. എന്നാല്‍ ആ പേടകത്തില്‍ അപകടകാരികളായ അന്യഗ്രഹജീവികളുണ്ടായിരുന്നെന്ന് അവര്‍ക്കാര്‍ക്കും അറിയില്ലായിരുന്നു.
Please open Telegram to view this post
VIEW IN TELEGRAM
❤32🔥24👍1💯1
Msone Official
Photo
Superman (1978)
സൂപ്പർമാൻ (1978)
എൽവിൻ ജോൺ പോൾ
വിഷ്‌ണു പ്രസാദ്
നിഷാദ് ജെ.എൻ
നശിച്ചുകൊണ്ടിരിക്കുന്ന ക്രിപ്റ്റോണ്‍ ഗ്രഹത്തിൽനിന്ന് ഭൂമിയിലേക്ക് അയക്കപ്പെട്ട ഒരു അന്യഗ്രഹജീവി കൻസാസിലെ സ്മോൾവില്ലിൽ ക്ലർക്ക് കെന്റ് എന്ന പേരിൽ വളർന്ന അവൻ, മനുഷ്യരാശിയുടെ രക്ഷകനായും പ്രതീക്ഷയുടെ പ്രതീകവുമായ "സൂപ്പർമാൻ" ആയി അവതരിക്കുന്നു.
സിനിമാചരിത്രത്തിലെ ആദ്യത്തെ "ലക്ഷണമൊത്ത" സൂപ്പർഹീറോ ചിത്രമെന്ന് വിശേഷിപ്പിക്കാവുന്ന ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് "ദ ഗോഡ്ഫാദർ" എഴുതിയ മാരിയോ പൂസോ ആണെന്നതും ശ്രദ്ധേയമാണ്.
Please open Telegram to view this post
VIEW IN TELEGRAM
❤56🔥6🎉5⚡4❤🔥3👍2
Msone Official
Photo
The Demon's Bride (2025)
ദ ഡീമൻസ് ബ്രൈഡ് (2025)
ഫാസിൽ ചോല
നിഷാദ് ജെ.എ
റാന്റിയുടെ ഭിന്നശേഷിക്കാരിയായ മകൾ ആക്സിഡന്റ് പറ്റി ഹോസ്പിറ്റലിൽ കിടക്കുന്ന സമയത്ത് അവളുടെ ജീവൻ രക്ഷിക്കാനായി റാന്റി വിലക്കപ്പെട്ട ഒരു ആചാരം അനുഷ്ഠിക്കുന്നു. അതിന്റെ ഫലമായി റാന്റി പെങ്ഗാന്തിൻ ഇബ്‌ലീസ് അഥവാ ഇബ്‌ലീസിന്റെ വധു ആയി മാറുന്നു. മകളുടെ അസുഖം മാറുന്നെങ്കിലും അതിന് റാന്റിക്ക് നൽകേണ്ടിയിരുന്ന വില വളരെ വലുതായിരുന്നു.
Please open Telegram to view this post
VIEW IN TELEGRAM
❤35🔥20👍3😱1
Msone Official
Photo
Anacondas: The Hunt for the Blood Orchid (2004)
അനക്കോണ്ടാസ്: ദ ഹണ്ട് ഫോർ ദ ബ്ലഡ് ഓർക്കിഡ് (2004)
മുഹമ്മദ് സുബിൻ
പ്രവീൺ അടൂർ
2004-ൽ ഡ്വൈറ്റ് ലിറ്റിൽ സംവിധാനം ചെയ്ത അമേരിക്കൻ ഹൊറർ,ആക്ഷൻ ചിത്രമാണ് അനക്കോണ്ടാസ്: ദ ഹണ്ട് ഫോർ ദ ബ്ലഡ് ഓർക്കിഡ്.
തെക്കുകിഴക്കൻ ഏഷ്യൻ ഉഷ്ണമേഖലാ ദ്വീപായ ബോർണിയോയിലേക്ക് മനുഷ്യായുസ് ദീർഘിപ്പിക്കാനും യൗവനം നിലനിർത്താനും സഹായിക്കുന്ന ഒരു ഓർക്കിഡ് പുഷ്പം തേടിപ്പോകുന്ന ഒരു സംഘം ഗവേഷകർ, അനാക്കോണ്ടകൾ വസിക്കുന്ന ദ്വീപിലെത്തുന്നതും അവിടുന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതുമാണ് സിനിമ പറയുന്നത്. അനക്കോണ്ട ഫിലിം സീരീസിലെ രണ്ടാം ചിത്രമാണിത്.
Please open Telegram to view this post
VIEW IN TELEGRAM
❤40🔥13😍2👍1
Media is too big
VIEW IN TELEGRAM
Please open Telegram to view this post
VIEW IN TELEGRAM
🔥146❤31😍5👏4😱4👍3🤩3
Msone Official
Photo
Mantis (2025)
മാന്റിസ് (2025)
തൗഫീക്ക് എ
പ്രവീൺ അടൂർ
2023 ൽ പുറത്തിറങ്ങിയ കിൽ ബൊക്സൂൻ എന്ന കൊറിയൻ ഹിറ്റ് സിനിമയുടെ സ്പിൻ ഓഫായി 2025 ൽ
പ്രണയവും ജീവൻ പണയം വെച്ചുള്ള ജോലിയും ഒരുമിച്ച് കൊണ്ടുപോകേണ്ടി വരുന്ന വാടകകൊലയാളി ആയ ഹാൻ യൂളിൻ്റെ കഥയാണ് ചിത്രം പറയുന്നത്. ഹാൻ യുളായി ഇം സി വാൻ വേഷമിടുമ്പോൾ പാർക്ക് ഗ്യൂ യോങ്, ജൂ വൂ ജിൻ എന്നിവർ മറ്റു കഥാപാത്രങ്ങളായി എത്തുന്നു. ഇത് കൂടാതെ കിൽ ബൊക്സൂൻ(ഇ സോം), സോൾ ക്യൂങ് ഗു എന്നിവരും കിൽ ബൊക്സൂൻ സിനിമയിൽ നിന്ന് വന്ന് പോകുന്നു.
കൊറിയയിലെ കുപ്രസിദ്ധരായ ഒരു കൂട്ടം വാടകക്കൊലയാളികളുടെ സംഘടനയാണ് MK. എന്നാൽ കിൽ ബൊക്സൂൻ മിൻ ക്യൂവിനെ കൊല്ലുന്നതോടെ MK പ്രതിസന്ധിയിലാകുന്നു. MK യുടെ സ്ഥാപകരിൽ ഒരാളായ ദോക് ഗുവിന് തിരികെ വരേണ്ടി വരുന്നു. MK യിൽ പ്രധാന കില്ലർമാരിൽ ഒരാളായ മാൻ്റിസ് എന്ന് വിളിപേരുള്ള ഹാൻ യുൾ സ്വന്തമായി ഒരു കമ്പനി തുടങ്ങാൻ നിർബന്ധിതനാവുന്നു. തുടർന്നുണ്ടാവുന്ന സംഭവങ്ങളാണ് സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നത്. ആക്ഷൻ ചിത്രമാണെങ്കിലും, കഥയ്ക്ക് അതീവ പ്രാധാന്യം നൽകി അതിനൊപ്പം ആക്ഷൻ കൊണ്ടുപോകാനാണ് സംവിധായകൻ ശ്രമിച്ചിരിക്കുന്നത്.
റോബോട്ടിക് ക്യാമറയിൽ ചിത്രീകരിച്ച കിടിലൻ ആക്ഷൻ രംഗങ്ങളും, മികച്ച വിഎഫ്എക്സും, ഒരുപിടി നല്ല അഭിനയമുഹൂർത്തങ്ങളും സമ്മാനിക്കുന്ന ചിത്രം നിരൂപകർക്കിടയിലും പ്രേക്ഷകർക്കിടയിലും മികച്ച പ്രതികരണം നേടി. മേക്കിംഗ് തന്നെയാണ് ചിത്രത്തിൻ്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്.
Please open Telegram to view this post
VIEW IN TELEGRAM
❤93🔥10👍4💋1
Msone Official
Photo
Kaalidhar Laapata (2025)
കാലിധർ ലാപതാ (2025)
മുഹമ്മദ് സുബിൻ
പ്രവീൺ അടൂർ
Zee 5 OTT പ്ലാറ്റ്ഫോമിലൂടെ 2025 ൽ റിലീസ് ആയ ഒരു കൊച്ചു മനോഹര ചിത്രമാണ് കാലിധർ ലാപതാ.
തന്നെ ഉപേക്ഷിക്കാൻ കുടുംബം പദ്ധതിയിടുന്നത് കേൾക്കുന്ന രോഗിയും ഓർമ്മക്കുറവുമുള്ള മധ്യവയസ്‌കനായ കാലിധറിനെ ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്.അവിടുന്ന് ഓടി പോകുന്ന കാലിധർ പിന്നീട് എട്ട് വയസ്സുള്ള അനാഥനായ ബല്ലുവിനെ കണ്ടുമുട്ടുന്നതും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് സിനിമ പറയുന്നത്.
കാലി ധറിന്റെയും ബല്ലുവിന്റെയും പിണക്കങ്ങളും സങ്കടങ്ങളും തമാശകളും നിറഞ്ഞ ഈ കൊച്ചു ചിത്രം ഒരു ചെറുപുഞ്ചിരിയോടെയല്ലാതെ കണ്ടുതീർക്കാൻ കഴിയില്ല.
Please open Telegram to view this post
VIEW IN TELEGRAM
❤42🔥4👍1
ഈ സെപ്റ്റംബർ മാസത്തെ നമ്മുടെ ഫേസ്ബുക്ക് ഗ്രൂപ്പിലെ Top 10 കോൺട്രിബ്യൂട്ടേഴ്സും പോസ്റ്റുകളും
നന്ദി
Woo Jinn, Cogito ergo sum, Prasad Dhamodharan, Sajil Nelson, കില്ലർ ബീൻ, Sijo Joseph, I think therefore I am, Midhun Vijayan, Jebin Jose, Fawzan Nilavan
തുടർന്നും എല്ലാവരുടെയും പിന്തുണയും സ്നേഹവും പ്രതീക്ഷിക്കുന്നു.
Please open Telegram to view this post
VIEW IN TELEGRAM
Please open Telegram to view this post
VIEW IN TELEGRAM
❤84🤝4🔥2
#MsoneTrending
കഴിഞ്ഞ ആഴ്ചയിലെ ട്രെന്‍ഡിങ് സബ്
22/09/25 മുതല്‍ 28/09/25 വരെയുള്ള ആഴ്ചയില്‍
ഏറ്റവും കൂടുതല്‍ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:
Land of Bad (2024)
ലാൻഡ് ഓഫ് ബാഡ് (2024)
പരിഭാഷ ചെയ്തത്: വിഷ്‌ണു വിജയൻ
കഴിഞ്ഞ ആഴ്ചയിൽ സബ്
നേടിയ ഡൗൺലോഡുകൾ:
പരിഭാഷകർക്ക് അഭിനന്ദനങ്ങൾ.
ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.
Please open Telegram to view this post
VIEW IN TELEGRAM
❤75🔥14👍2