Please open Telegram to view this post
VIEW IN TELEGRAM
😍38🔥18❤14🦄4
Msone Official
Please open Telegram to view this post
VIEW IN TELEGRAM
❤🔥54❤8🤩5👍4🔥1
Msone Official
Photo
Alice in Borderland Season 3 (2025)
ആലീസ് ഇൻ ബോർഡർലാൻഡ് സീസൺ 3 (2025)
ഹബീബ് ഏന്തയാർ
പ്രവീൺ അടൂർ
'സ്ക്വിഡ് ഗെയിം' എന്ന ലോകപ്രശസ്ത കൊറിയൻ സീരീസിന് മുൻപ്, സമാനമായ തീം ഉപയോഗിച്ച് നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ ജാപ്പനീസ് സീരീസാണ് 'ആലീസ് ഇൻ ബോർഡർലാൻഡ്'. 'സ്ക്വിഡ് ഗെയിമിന്' ലഭിച്ച അത്രയും സ്വീകാര്യത ലഭിക്കാത്തതിനാൽ ഈ സീരീസ് അധികം ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.
കഥ നടക്കുന്നത് ടോക്കിയോയിലാണ്. ഉറ്റസുഹൃത്തുക്കളായ അരിസുവും, ചോട്ടയും, കറുബെയും ഒരു ഗെയിം ലോകത്തേക്ക് എത്തിപ്പെടുന്നതും അവിടെ ജീവൻ തന്നെ പണയം വെച്ചുള്ള കളികളിൽ അതിജീവനത്തിനായി പോരാടുന്നതുമാണ് ഈ സീരീസിൻ്റെ ഇതിവൃത്തം. കളിച്ചു ജയിക്കുന്നവർക്ക് മാത്രം ജീവിതം അനുവദിക്കുന്ന ഈ ലോകത്ത്, ഗെയിമിൽ നിന്ന് പിന്തിരിയുന്നവരും, തോൽക്കുന്നവരും മരണത്തിന് കീഴടങ്ങണം.
ചീട്ടിലെ നമ്പർ, ഫേസ് കാർഡ് ഗെയിമുകൾക്കൊടുവിൽ കഥാഗതി മാറ്റുന്ന 'ജോക്കറിൻ്റെ' രംഗപ്രവേശനത്തോടെ കഥ കൂടുതൽ സങ്കീർണ്ണമാകുന്നു.
ആരാണ് ഈ ഗെയിമിന് പിന്നിൽ? എന്തിനാണ് ഇത് ചെയ്യുന്നത്? ഇതെല്ലാം യാഥാർത്ഥ്യമോ അതോ വെറും തോന്നലോ? എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ഈ സീരീസിനെ പ്രേക്ഷകർക്ക് കൂടുതൽ ആകാംഷ നിറഞ്ഞതാക്കുന്നു.
മികച്ച മേക്കിംഗും, അഭിനയ മുഹൂർത്തങ്ങളും, ഞെട്ടിക്കുന്ന ട്വിസ്റ്റുകളും, ഉദ്വേഗജനകമായ കഥാസന്ദർഭങ്ങളും നിറഞ്ഞ ഈ സീരീസ് ആക്ഷൻ, ത്രില്ലർ, സസ്പെൻസ് വിഭാഗങ്ങളെ ഇഷ്ടപ്പെടുന്നവർക്ക് ഒരു മികച്ച കാഴ്ചാനുഭവമാണ്./
Please open Telegram to view this post
VIEW IN TELEGRAM
🔥79❤35⚡5👍5🤩5🤯2
Msone Official
Photo
The Shameless (2024)
ദ ഷെയിംലെസ് (2024)
ഡോ. ആശ കൃഷ്ണകുമാർ
പ്രവീൺ അടൂർ
കോൺസ്റ്റാന്റിൻ ബൊജാനോവ് എഴുതി സംവിധാനം ചെയ്ത ലെസ്ബിയൻ പ്രണയത്തെ ശക്തമായി അവതരിപ്പിക്കുന്ന ഹിന്ദി ചിത്രമാണ് ദ ഷെയിംലെസ്. 2024 കാൻസ് ഫിലിം ഫെസ്റ്റിവലിലാണ് ചിത്രം ആദ്യമായി പ്രദർശിപ്പിച്ചത്.
ഡൽഹിയിലെ വേശ്യാലയത്തിൽ വെച്ച് പോലീസ് ഉദ്യോഗസ്ഥനെ വെടി വെച്ചു കൊല്ലുന്ന രേണുക, അവിടെ നിന്ന് രക്ഷപ്പെട്ട് വേശ്യാവൃത്തി കുലത്തൊഴിലായ സ്വീകരിച്ചിട്ടുള്ള ദേവദാസി തെരുവിൽ എത്തപ്പെടുന്നു. അവിടെ വെച്ച് അവൾ പതിനേഴുകാരിയായ ദേവികയുമായി പ്രണയത്തിലാകുന്നു. അതിനു ശേഷം അവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവങ്ങളും മറ്റുമാണ് ചിത്രത്തിന്റെ പ്രതിപാദ്യം.
Please open Telegram to view this post
VIEW IN TELEGRAM
1❤48❤🔥3🔥3👍2👏1
Msone Official
Photo
Oliver Twist (2005)
ഒലിവർ ട്വിസ്റ്റ് (2005)
സാരംഗ് ടി കെ
പ്രവീൺ അടൂർ
ചാൾസ് ഡിക്കൻസിന്റെ ഒലിവർ ട്വിസ്റ്റ് എന്ന ക്ലാസിക് നോവലിൻ്റെ ചലചിത്രവിഷ്കാരമാണിത്.
വിഖ്യാത സംവിധായകൻ റോമൻ പോളൻസ്കി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ബെൻ കിംഗ്സ്ലി, ജെയിമി ഫോർമാൻ എന്നിങ്ങനെയുള്ള താരങ്ങൾ കഥാപാത്രങ്ങളെ അവിസ്മരണീയമാക്കുന്നു.
സഭയുടെ കീഴിലുള്ള അനാഥാലയത്തിൽ വളരുന്ന ഒലിവർ എന്ന കുട്ടിയുടെ ജീവിതവും നേരിടേണ്ടിവരുന്ന വെല്ലുവിളികളുമാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. അനാഥാലയത്തിൽ കൂടുതൽ ഭക്ഷണം ചോദിച്ചു എന്ന കുറ്റത്തിന് അവനെ ഒരു കടയിലേക്ക് ജോലിക്കയക്കുന്നു. അവിടെ നിന്ന് രക്ഷപ്പെട്ട് ലണ്ടനിലെത്തുന്ന അവൻ ചെന്ന് ചേരുന്നത് ഫാഗിൻ എന്ന കുറ്റവാളിയുടെയും അവൻ്റെ കീഴിൽ കളവ് നടത്തുന്ന ഒരു കൂട്ടം കുട്ടികളുടെയും ഇടയിലേക്കാണ്.
വ്യവസായ വിപ്ലവത്തിന് ശേഷമുള്ള ലണ്ടൻ്റെ യഥാർത്ഥചിത്രം കാണിച്ചുതന്ന നോവലിസ്റ്റാണ് ചാൾസ് ഡിക്കെൻസ്. സിനിമയുടെ പരിധികൾക്കുള്ളിൽ നിന്ന് പരമാവധി തന്മയത്വത്തോടെ ഈ സിനിമ അത് അവതരിപ്പിക്കുന്നു. മഹത്തായ ബ്രിട്ടൺ (The great Britain) എന്ന പേരിൽ തൂങ്ങുമ്പോഴും ഒരു വിഭാഗം ജനങ്ങൾ അവരുടെ കോളനികളെക്കാൾ മോശമായ ജീവിതം നയിച്ചിരുന്നു എന്ന യാഥാർത്ഥ്യം ഇവിടെ തുറന്നു കാണിക്കുന്നു.
ക്ലാസിക് നോവലുകൾ വായിക്കുന്നവർക്കും സിനിമാപ്രേമികൾക്കും ഇഷ്ടപ്പെടുമെന്ന വിശ്വാസത്തിൽ സമർപ്പിക്കുന്നു.
Please open Telegram to view this post
VIEW IN TELEGRAM
2❤62👍6🔥4👏3
Msone Official
Photo
Echo Valley (2025)
എക്കോ വാലി (2025)
വിശാൽ രവീന്ദ്രൻ
പ്രവീൺ അടൂർ
പെൻസിൽവേനിയയിലെ ഒരു ഗ്രാമത്തിൽ എക്കോ വാലി എന്ന കുതിരഫാമിൽ തൻ്റെ ഭാര്യയുടെ മരണ ശേഷം ഒറ്റപ്പെട്ട് ജീവിക്കുകയാണ് കേറ്റ്. ലഹരിയുമായി പോരാടുന്നവളാണ് കേറ്റിൻ്റെ മകൾ ക്ലെയർ. അപ്രതീക്ഷിതമായി ഒരു രാത്രിയിൽ രക്തക്കറയുള്ള ഡ്രസുമായി ഭയന്ന് നടുങ്ങി ക്ലെയർ വീട്ടിൽ എത്തുന്നതും അത് എങ്ങനെ കേറ്റിൻ്റെ ജീവിതം മാറ്റി മറിച്ചു എന്നതാണ് 2025 ൽ പുറത്തിറങ്ങിയ “എക്കോ വാലി” എന്ന ഈ സിനിമയിൽ പറയുന്നത്. ഒരമ്മ തൻ്റെ മകൾക്ക് വേണ്ടി ഏതറ്റം വരെ പോകും എന്നതാണ് സിനിമയുടെ കാതൽ.
Please open Telegram to view this post
VIEW IN TELEGRAM
❤29❤🔥18👍1
Msone Official
Photo
102 Not Out (2018)
102 നോട്ട് ഔട്ട് (2018)
മുഹമ്മദ് സുബിൻ
പ്രവീൺ അടൂർ
102 വയസായ അപ്പനും, 75 വയസായ മകനും. കേൾക്കുമ്പഴേ തോന്നുന്ന കൗതുകം നിലനിർത്തിക്കൊണ്ട് തന്നെ കാണാൻ സാധിക്കുന്ന, 2018 ൽ ഉമേഷ് ശുക്ല സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമാണ് 102 നോട്ട് ഔട്ട്.
ലോകത്തിലെ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായംകൂടിയ മനുഷ്യൻ എന്ന റെക്കോർഡിന് വേണ്ടി ജീവിതം അടിച്ചുപൊളിച്ചു ജീവിക്കുന്ന അച്ഛനെയും, മാനസികമായും ശാരീരികമായും തന്നെ വാർദ്ധക്യം ബാധിച്ചുവെന്ന് സ്വയം ബോധ്യപ്പെടുത്തി വളരെ ചിട്ടയോടെയും കണിശതയോടെയും ജീവിക്കുന്ന മകനെയുമാണ് ഈ ചിത്രത്തിൽ നമുക്ക് കാണാൻ സാധിക്കുക. അച്ഛനായി അമിതാഭ് ബച്ചനും മകനായി ഋഷി കപൂറും മത്സരിച്ചഭിനയിച്ച ഒരു കോമഡി ഡ്രാമയാണ് 102 നോട്ട് ഔട്ട്.
Please open Telegram to view this post
VIEW IN TELEGRAM
❤48❤🔥2👍2🔥1😍1
Msone Official
Photo
The Pale Blue Eye (2022)
ദ പെയ്ൽ ബ്ലൂ ഐ (2022)
നിഷാദ് ജെ.എൻ
നിഷാദ് ജെ.എൻ
1830-ലെ തണുത്തുറഞ്ഞ ഹഡ്സൺ വാലിയിലെ വെസ്റ്റ് പോയിന്റ് മിലിട്ടറി അക്കാദമിയിലെ ദുരൂഹ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ മുൻ ഡിറ്റക്ടീവായ ആഗസ്റ്റസ് ലാൻഡോർ (ക്രിസ്റ്റ്യൻ ബെയിൽ) എത്തുന്നു. എന്നാൽ അയാളെ കാത്തിരുന്നത് ഒരു സാധാരണ കേസ് ആയിരുന്നില്ല;
Please open Telegram to view this post
VIEW IN TELEGRAM
❤36🔥20
Media is too big
VIEW IN TELEGRAM
ചിലപ്പോൾ നിങ്ങളുടെ ജീവിതം മാറ്റിമറിക്കുന്നത് വെറുമൊരു തെരുവുനായ ആയിരിക്കാം.
പരിഭാഷ - ഫ്രെഡി ഫ്രാൻസിസ്
Please open Telegram to view this post
VIEW IN TELEGRAM
❤50😍5🔥2
#MsoneTrending
കഴിഞ്ഞ ആഴ്ചയിലെ
ട്രെന്ഡിങ് സബ്
13/10/25 മുതല് 19/10/25 വരെയുള്ള ആഴ്ചയില് ഏറ്റവും കൂടുതല് ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:
The Lost Bus (2025)
ദ ലോസ്റ്റ് ബസ്സ് (2025)
പരിഭാഷ ചെയ്തത്:
അജിത് ടോം & പ്രവീൺ അടൂർ
കഴിഞ്ഞ ആഴ്ചയിൽ സബ്
നേടിയ ഡൗൺലോഡുകൾ:
പരിഭാഷകർക്ക് അഭിനന്ദനങ്ങൾ.
ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.
Please open Telegram to view this post
VIEW IN TELEGRAM
❤56❤🔥5👏1🎉1
Msone Official
Photo
Ne Zha 2 (2025)
നേ ഷാ 2 (2025)
വിഷ്ണു പ്രസാദ്
നിഷാദ് ജെ.എൻ
ആദ്യ ഭാഗത്തിലെ വലിയ പോരാട്ടത്തിന് ശേഷം നേ ഷായുടെയും ഔ ബിങ്ങിൻ്റെയും ശരീരങ്ങൾ നശിച്ചു പോയി. ഗുരുവിൻ്റെ സഹായത്താൽ ഇരുവരുടെയും ആത്മാക്കൾ രക്ഷപ്പെട്ടെങ്കിലും ഔ ബിങ്ങിൻ്റെ ആത്മാവിന് തൽക്കാലം നേ ഷായുടെ ശരീരത്തിൽ അഭയം തേടേണ്ടി വരുന്നു. ഔ ബിങ്ങിന് പുതിയ ശരീരം ലഭിക്കാനും, ഡ്രാഗൺ വിഭാഗം മനുഷ്യരോട് ചെയ്യുന്ന യുദ്ധം തടയാനും, ഇരുവരും ഒരേ ശരീരത്തിൽ സ്വർഗ്ഗലോകത്തേക്ക് കഠിനമായ പരീക്ഷണങ്ങളെ നേരിടാൻ യാത്രയാകുന്നു.
Please open Telegram to view this post
VIEW IN TELEGRAM
❤50🔥9🎉5🤩4💯3👍2😍2
Msone Official
Photo
Caramelo (2025)
കാരമെലോ (2025)
ഫ്രെഡി ഫ്രാൻസിസ്
പ്രവീൺ അടൂർ
🐶ജോണർ: കോമഡി, ഡ്രാമ, ഫാമിലി
ജീവിതം തന്നെ മാറ്റിമറിക്കാൻ പോന്ന സ്വാധീനങ്ങൾ തീർത്തും അപ്രതീക്ഷിതമായ ബന്ധങ്ങളിൽ നിന്നാവും ഉണ്ടാവുക. കാരമെലോ എന്ന മനോഹരമായ ഫീൽ ഗുഡ് ചിത്രം അത്തരമൊരു ബന്ധത്തെ കുറിച്ചാണ്. പെഡ്രോ എന്ന ചെറുപ്പക്കാരനായ ഒരു ഷെഫും കാരമെലോ എന്ന തെരുവ് നായയും.
ആഗ്രഹിച്ചതെല്ലാം നേടി സന്തോഷത്തിന്റെ കൊടുമുടിയിൽ നിൽക്കുന്ന പെഡ്രോ തന്റെ തലവേദന കാൻസർ ആണെന്ന് തിരിച്ചറിയുന്നു. യാദൃശ്ചികമായി അവൻ തെരുവിൽ കണ്ടെത്തുന്ന കാരമെൽ നിറമുള്ള ഒരു തെരുവ് നായ, അവന്റെ ജീവിതം തന്നെ മാറ്റിമറിക്കുന്നു.!
Please open Telegram to view this post
VIEW IN TELEGRAM
❤12❤🔥4😍2